തിരുവനന്തപുരം: ഏഴാം വയസുമുതല്‍ ആര്‍എസ്എസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആറ്റിങ്ങല്‍ ശാരീരിക് ശിക്ഷാപ്രമുഖ് വിഷ്ണു, എന്തുകൊണ്ട് ഇപ്പോള്‍ ആ പ്രസ്ഥാനത്തെ വെറുക്കുന്നുവെന്ന് സമൂഹം ചര്‍ച്ച ചെയ്യണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. അധോലോക സംഘത്തെപ്പോലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത് എന്നതിന് തെളിവാണ് വിഷ്ണുവിന്റെ വെളിപ്പെടുത്തലുകളെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിഷ്ണുവിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി. ജയരാജന്‍.
ഫസല്‍ വധക്കേസില്‍ ആര്‍എസ്എസിന്റെ പങ്ക് വെളിപ്പെട്ടിരിക്കുകയാണ്. ഈ കേസിലെ പ്രതിയെ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചു എന്ന കുറ്റവും സിപിഐഎം പ്രവര്‍ത്തകന്‍ ധന്‍രാജിനെ വധിച്ച കേസിലെ പ്രതിയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്നുള്ള കുറ്റവും ചുമത്തിയാണ് ആര്‍എസ്എസ് വിഷ്ണുവിനെ വധിക്കാന്‍ ശ്രമിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണെന്ന് എഴുതിവാങ്ങുകയും വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. വ്യാജ തെളിവുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിച്ചത്. വിഷ്ണുവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചതില്‍ ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് വ്യക്തമായിരിക്കുകയാണ്.
സമൂഹത്തിലെ എല്ലാ സമാധാന നീക്കങ്ങളെയും തകര്‍ക്കുന്ന ശക്തിയാണ് ആര്‍എസ്എസ്. വിഷ്ണുവിന്റെ വെളിപ്പെടുത്തലുകള്‍ വെറും പൊലീസ് കേസായി അവസാനിക്കരുത്. വര്‍ഗീയ കലാപമുണ്ടാക്കി കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെക്കുറിച്ച് മതനിരപേക്ഷ കേരളം ചര്‍ച്ച ചെയ്യണമെന്നും വിഷ്ണുവിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.