തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര-പതാക ജാഥകൾ തലസ്ഥാനത്തെത്തി. നെയ്യാറ്റിൻകരയിൽ സംഗമിച്ച കൊടിമര പതാക ജാഥകൾക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. സ്വീകരണപൊതുയോഗം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി.എ മുഹമ്മദ് റിയാസ് ആണ് പതാകജാഥ നയിക്കുന്നത്.
കന്യാകുമാരിയിൽ നിന്നാരംഭിച്ച പതാക ജാഥ അരുവിപ്പുറത്തു നിന്ന് ആരംഭിച്ച കൊടിമരജാഥയുമായി നെയ്യാറ്റിൻകരയിൽ വെച്ച് സംഗമിച്ചു. തുടർന്ന് ആയിരങ്ങളുടെ അകമ്പടിയോടെ തലസ്ഥാന നഗരിയിലേക്ക്. പാളയം രക്തസാക്ഷിമണ്ഡപത്തിൽ നടന്ന സ്വീകരണപൊതുയോഗവും വർഗീയ വിരുദ്ധസദസ്സും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ ഐ.പി ബിനു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ജാഥ ഇന്നു കൊല്ലം ജില്ലയിൽ പ്രയാണം നടത്തും. കൂത്തുപറമ്പിൽ നിന്നാരംഭിച്ച ദീപശിഖാ ജാഥയും പ്രയാണം തുടരുകയാണ്. മൂന്നു ജാഥകളും ഫെബ്രുവരി ഒന്നിന് എറണാകുളത്ത് സംഗമിച്ച് മറൈൻഡ്രൈവിലേക്ക് നീങ്ങും. അന്നു വൈകിട്ട് ആറിന് കൊടി ഉയരുന്നതോടെ ഡിവൈഎഫ്‌ഐ പത്താം അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമാവും.
Get real time update about this post categories directly on your device, subscribe now.