ദേ പിന്നേം സംഘികളുടെ ഫോട്ടോഷോപ്പ് അബദ്ധം; കാലി കസേരകളുടെ നാണക്കേട് മാറ്റാൻ ഇറക്കിയ ഫോട്ടോയിലും ബിജെപിക്കു പണികിട്ടി

ഫോട്ടോഷോപ്പ് ഇറക്കി വീണ്ടും ബിജെപിക്കു പണികിട്ടി. പഞ്ചാബിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി ആളില്ലാ സദസ്സിനോടു പ്രസംഗിച്ച നാണക്കേട് മാറ്റാൻ വേണ്ടി ഇറക്കിയ പുതിയ ചിത്രത്തിലാണ് ബിജെപിക്കു വീണ്ടും അബദ്ധം പറ്റിയത്. ആളുകൾ തിങ്ങിനിറഞ്ഞ സദസ്സിലാണ് പ്രസംഗം എന്നു പറഞ്ഞ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം പക്ഷേ ഒരേ ചിത്രങ്ങൾ രണ്ടെണ്ണം ഒട്ടിച്ചുചേർത്തതായിരുന്നു. ഇരട്ടകളെ പങ്കെടുപ്പിച്ച ബിജെപി പൊതുയോഗം എന്നു പറഞ്ഞ് സോഷ്യൽമീഡിയ ബിജെപിയെ പൊങ്കാലയിടുകയും ചെയ്തു.

Bjp Tweet

ഇന്നലെ നടന്ന പഞ്ചാബ് റാലിയുടെ ചിത്രമാണ് ബിജെപി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ആളെ കൂടുതൽ കാണിക്കാൻ വേണ്ടി പോസ്റ്റ് ചെയ്ത ചിത്രം പക്ഷേ ഒരേ ചിത്രം ഒട്ടിച്ചുചേർത്തതാണെന്നു തിരിച്ചറിയാൻ സോഷ്യൽമീഡിയയ്ക്ക് അധികം സമയം വേണ്ടിവന്നില്ല. ഒരേ സ്ഥലത്തെ രണ്ടു ചിത്രങ്ങൾ ചേർത്തുവെച്ച് വലിയ ജനക്കൂട്ടത്തെ ‘സൃഷ്ടിച്ചാണ്’ ട്വിറ്റർ പേജിൽ ബിജെപി റാലി സമ്പന്നമാക്കിയത്. രണ്ട് ചിത്രങ്ങൾ ചേർത്തുവെച്ചതാണെന്ന് ഒറ്റനോട്ടത്തിൽതന്നെ വ്യക്തമാകും. ചേർത്തുവെച്ചതിന്റെ അടയാളം മുഴുച്ചു നിൽക്കുന്നുമുണ്ട്. മാത്രമല്ല, ഒരേയാളുകൾ തൊട്ടടുത്ത് നിൽക്കുന്ന രീതിയിലാണ് കൂട്ടിയോജിപ്പിച്ച ചിത്രങ്ങൾ.

കഴിഞ്ഞ ദിവസം റാലിയിൽ മോദി ഒഴിഞ്ഞ സദസ്സിനോടു സംസാരിക്കുന്ന ചിത്രം ആം ആദ്മി പാർട്ടി പുറത്തുവിട്ടിരുന്നു. ഒഴിഞ്ഞ കസേരകളുടെ ചിത്രവും ആളുകൾ എഴുന്നേറ്റു പോകുന്ന വീഡിയോയും ആണ് പുറത്തുവിട്ടിരുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗമുള്ള വീഡിയോ നവമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. മോദി പ്രസംഗിക്കുമ്പോൾ അണികൾ കൂട്ടത്തോടെ സദസ്സിൽ നിന്നും പോകുന്നതിന്റെ ദൃശ്യവും എഎപി നേതാവ് വന്ദന സിംഗ് പുറത്തുവിട്ട വീഡിയോയിൽ ഉണ്ടായിരുന്നു.

രാജ്യത്തെ ജനത പ്രധാനമന്ത്രിയുടെ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നില്ലെന്ന അടിക്കുറിപ്പോടെയാണ് വന്ദന വീഡിയോ ട്വീറ്റ് ചെയ്തിരുന്നത്. സംഭവം ബിജെപിക്കു ചില്ലറ നാണക്കേടല്ല ഉണ്ടാക്കിയത്. ഇതിന്റെ ക്ഷീണം തീർക്കാനാണ് പ്രധാനമന്ത്രിയുടെ റാലിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് ബിജെപി ട്വീറ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News