പുണെയിൽ കൊല്ലപ്പെട്ട ടെക്കി കോഴിക്കോട് സ്വദേശിനി; ഞായറാഴ്ചയായിട്ടും ഓഫീസിലെത്തിയത് ജോലി തീർക്കാൻ

കോഴിക്കോട്: പുണെയിൽ കൊല്ലപ്പെട്ട സോഫ്റ്റ്‌വെയർ എൻജിനീയറായ മലയാളി യുവതി കോഴിക്കോട് സ്വദേശിനി. കോഴിക്കോട് പയിമ്പ്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട രസില രാജു. ഇൻഫോസിസിൽ സിസ്റ്റം എൻജിനീയർ ആയ രസില പുണെയിലായിരുന്നു കുറേ കാലമായി ജോലി ചെയ്തിരുന്നത്. ചെയ്തു കൊണ്ടിരുന്ന പ്രൊജക്ട് തീർക്കുന്നതിനാണ് ഞായറാഴ്ചയായിട്ടും രസില ജോലിക്കെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരൻ കസ്റ്റഡിയിലായിട്ടുണ്ട്.

ചെയ്തു കൊണ്ടിരുന്ന പ്രൊജക്ട് തീർക്കുന്നതിനാണ് രസില ഓഫീസിൽ എത്തിയത്. ബംഗളുരുവിലെ ഓഫീസിൽ നിന്നു രണ്ടു പേർ രസിലയ്‌ക്കൊപ്പം ഓൺലൈനിൽ ചേർന്നിരുന്നു. കൊല നടന്ന സമയം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. വൈകുന്നേരം 5 മണിക്കും 6.30നും ഇടയ്ക്കാണ് കൊല നടന്നതെന്നാണ് പൊലീസ് കരുതുന്നത്. സംഭവം പുറത്തറിഞ്ഞത് 8 മണിക്കു ശേഷം മാത്രമാണ്. കൊല നടന്നതിനു പിന്നാലെ നാട്ടിലേക്കു കടക്കാൻ ഒരുങ്ങിയ സെക്യൂരിറ്റി ജീവനക്കാരൻ ബാബെൻ സൈക്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കൊലപ്പെടുത്താനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഓഫീസ് റൂമിലേക്കുള്ള ആക്‌സസ് കോഡ് പരിശോധിച്ചതിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ പരിശോധിച്ചതിൽ നിന്നുമാണ് ബാബെനെ സംശയം തോന്നി അറസ്റ്റ് ചെയ്തത്. മൊബൈൽ നമ്പർ ട്രാക്ക് ചെയ്താണ് ബാബെനെ കസ്റ്റഡിയിൽ എടുത്തത്. രസിലയുടെ വീട്ടുകാരെയും ബംഗളുരുവിൽ ആ സമയം ഓൺലൈനിൽ ഉണ്ടായിരുന്ന രസിലയുടെ രണ്ടു ടീം അംഗങ്ങളെയും പുണെയിലേക്കു വിളിപ്പിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് രസിലയെ ഓഫീസ് മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കംപ്യൂട്ടർ കേബിൾ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രസീലയെ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഹിൻജവാദിയിലെ രാജീവ്ഗാന്ധി ഇൻഫോടെക് പാർക്കിലെ ജീവനക്കാരിയായിരുന്നു രസീല. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് മരണം നടന്നതെന്നു വിശ്വസിക്കുന്നു. എന്നാൽ, ഓഫീസിലെ സഹജീവനക്കാർ രാത്രി വൈകി മാത്രമാണ് വിവരം അറിഞ്ഞത്. ഞായറാഴ്ച ആയിട്ടും രസീലയ്ക്ക് ജോലിയുണ്ടായിരുന്നു. രസീലയുടെ രണ്ടു ടീം അംഗങ്ങൾ ബംഗളുരുവിൽ ഓൺലൈനിലും ഉണ്ടായിരുന്നു. രാത്രി എട്ടു മണിയോടെയാണ് പൊലീസ് വിവരം അറിഞ്ഞത്.

രസീലയുടെ മാനേജർ പലതവണ രസീലയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. രസീല ഫോൺ എടുക്കാതായതോടെ മാനേജർ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് രസീലയെ പോയി നോക്കാൻ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരൻ എത്തുമ്പോൾ ജോലിസ്ഥലത്ത് രസീല ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News