ഫ്രാൻസിന്റെ ഐറിസ് മിറ്റ്‌നെയർ ലോകസുന്ദരി; നേട്ടം 13 ഫൈനലിസ്റ്റുകളെ പിന്തള്ളി; മിസ് ഹെയ്ത്തിയും മിസ് കൊളംബിയയും റണ്ണർ അപ്പുകൾ

മനില: ഫ്രാൻസിന്റെ ഐറിസ് മിറ്റ്‌നെയർ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. 13 ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് ഐറിസ് ലോകസുന്ദരി പട്ടം ചൂടിയത്. അവസാന റൗണ്ടിൽ ഐറിസും മിസ് ഹെയ്ത്തി റാക്വെൽ പെലിസിയറും മിസ് കൊളംബിയ ആൻഡ്രിയ ടോവറുമായിട്ടായിരുന്നു ഐറിസിന്റെ മത്സരം. റാക്വെൽ പെലിസിയർ ഒന്നാം റണ്ണർ അപ് ആയും മിസ് കൊളംബിയ ആൻഡ്രിയ രണ്ടാം റണ്ണർ അപ് ആയും തെരഞ്ഞെടുക്കപ്പെട്ടു.

പാരിസ് സ്വദേശിനിയായ ഐറിസ് മിറ്റ്‌നെയർക്ക് 24 വയസ്സുണ്ട്.ഇപ്പോൾ ദന്തൽ സർജറിയിൽ ബിരുദ പഠനം നടത്തുകയാണ്. തന്റെ ചാമ്പ്യൻപട്ടം പല്ലിന്റെയും വായുടെയും ശുചിത്വത്തിനു വേണ്ട ബോധവത്കരണം നടത്താനായി ഉപയോഗിക്കാനാണ് ഐറിസ് ഉദ്ദേശിക്കുന്നത്. അതിർത്തിയുടെയും അഭയാർത്ഥികളുടെയും കാര്യത്തിൽ തന്റെ രാജ്യത്തിന്റെ തുറന്ന മനോഭാവത്തെ പ്രശംസിക്കുന്ന നിലപാടാണ് ഐറിസ് മത്സരത്തിനിടെ ക്യു ആൻഡ് എ സെഷനിൽ സ്വീകരിച്ചത്.

2010-ൽ നടന്ന ഭൂകമ്പത്തെ അതിജീവിച്ച ആഫ്രിക്കൻ രാജ്യമായ ഹെയ്ത്തിയിൽ നിന്നാണ് ഒന്നാം റണ്ണർ അപ് റാക്വെൽ പെലിസിയർ വരുന്നത്. ഫിലിപ്പൈൻസിന്റെ മാക്‌സിൻ മെദിന, തായ്‌ലൻഡിന്റെ ചലിത സൂസേൻ, കെനിയയുടെ മേരി എസ്‌തേർ എന്നിവർ യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങൡലെത്തി. അമേരിക്കൻ സുന്ദരി ദെഷൗണ ബാർബർ, ബ്രസീലിയൻ സുന്ദരി റൈസ സാന്റന എന്നിവരും 13 ഫൈനലിസ്റ്റുകളിൽ ഉൾപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News