ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; നടപടി ദളിത് വിദ്യാര്‍ഥികളുടെ പരാതിയില്‍

തിരുവനന്തപുരം: വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരം പേരൂര്‍ക്കട പൊലീസാണ് ലക്ഷ്മിക്കെതിരെ കേസെടുത്തത്. ദളിത് വിദ്യാര്‍ഥികളുടെ പരാതിയിലാണ് പൊലീസ് നടപടി.

ദളിത് പീഡനം, ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമീഷണര്‍ കെ.ഇ ബൈജുവിനാണ് അന്വേഷണം ചുമതല.

പരാതിയില്‍ നേരത്തെ മനുഷ്യാവകാശ കമീഷനും കേസെടുത്തിരുന്നു. അക്കാദമിയില്‍ പഠിക്കുന്ന പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ഥികള്‍, ജാതി വിളിച്ച് അധിക്ഷേപിക്കുന്നത് ഉള്‍പ്പടെയുള്ള പീഡനം അനുഭവിക്കുന്നതായും പരാതികളുണ്ടായിരുന്നു.

അതേസമയം, ലോ അക്കാദമി സമരം പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. പരിഹാരം കാണാന്‍ വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News