തൃശ്ശൂർ: വിവാഹവീട്ടിൽ കയറി ആർഎസ്എസ് സംഘം മാരകായുധങ്ങളുമായി യുവാവിനെ വെട്ടിവീഴ്ത്തി. കയ്പമംഗലത്തിനടുത്ത് വഴിയമ്പലം കിഴക്ക് മലയാറ്റിൽ ക്ഷേത്രത്തിനടുത്താണ് സംഭവം. ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പരത്തെഴുത്ത് സഗീറിന്റെ മകൻ റാഫി (30)യെയാണ് ആർഎസ്എസ് സംഘം മാരകായുധങ്ങളുമായി വെട്ടിവീഴ്ത്തിയത്. സഹോദരന്റെ വിവാഹത്തലേന്നു രാത്രിയിലാണ് സംഭവം. കരളിനു ഗുരുതരമായി പരുക്കേറ്റ റാഫി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സഹോദരൻ ഷെഫീറിന്റെ വിവാഹത്തലേന്ന് സൽക്കാരത്തിനെത്തിയ അതിഥികളെ യാത്രയാക്കുന്നതിനിടെയാണ് സംഭവം. മാരകായുധങ്ങളുമായി ഒളിഞ്ഞിരുന്ന സംഘം കൊടുവാള് കൊണ്ട് റാഫിയെ വെട്ടുകയായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് വെട്ടേറ്റത്. കടവിൽ വലിയപറമ്പിൽ സുമേഷ്, പുത്തിരിക്കാട്ടിൽ ജിനോദ് (കണ്ണൻ), കണ്ണോത്ത് സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് റാഫി പറഞ്ഞു. റാഫിയുടെ മറ്റൊരു സഹോദരൻ ഷാഫി ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയാണ്. വാളും മറ്റ് മാരകായുധങ്ങളുമായി കെഎൽ47 സി 4689 നമ്പർ ഓട്ടോയിലാണ് അക്രമി സംഘമെത്തിയത്.
മദ്യവും മയക്കുമരുന്നും വിൽപ്പന നടത്തുന്ന ആർഎസ്എസ് സംഘം തുടർച്ചയായി ഈ പ്രദേശത്ത് ആക്രമണം നടത്തി വരുകയാണ്. കയ്പമംഗലം 12ൽ ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസുകാർ ഡിവൈഎഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.