പന്ത് ബെയ്ൽസിൽ കൊണ്ടു; ലൈറ്റും തെളിഞ്ഞു; എന്നിട്ടും മനീഷ് പാണ്ഡെ ഔട്ടായില്ല | വീഡിയോ

പന്ത് ബെയ്ൽസിലൂടെ മുട്ടിയുരുമ്മി പോയിട്ടും മനീഷ് പാണ്ഡെ ഔട്ടായില്ല. ബോൾ ചെയ്ത ബെൻ സ്‌റ്റോക്‌സിനു ഈ കാഴ്ച കണ്ട് തലയിൽ കൈ കെട്ടി നിൽക്കാനെ പറ്റിയുള്ളു. മനീഷ് പാണ്ഡെ ചിരിച്ചു കൊണ്ടു നിൽക്കുകയും ചെയ്തു. പന്ത് കൊണ്ടിട്ടും ബെയ്ൽസ് താഴെ വീഴാതിരുന്നതാണ് പാണ്ഡെ ഔട്ടാകാതിരിക്കാൻ കാരണം. ഇന്നലെ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിലാണ് ഈ സംഭവം നടന്നത്.

ഇംഗ്ലണ്ടിനെതിരെ മനീഷ് പാണ്ഡെ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം. 15-ാം ഓവറിലായിരുന്നു രസകരമായ സംഭവം നടന്നത്. പാണ്ഡെക്കെതിരെ ബോൾ ചെയ്യാനെത്തിയത് ബെൻ സ്‌റ്റോക്‌സ്. സ്‌റ്റോക്‌സിന്റെ ബോൾ പാണ്ഡെയുടെ ഓഫ് സ്റ്റംപിനു മുകളിലൂടെ തൊട്ടുപറന്നു. ബെയ്ൽസിൽ ഉരസിയപ്പോൾ ബെയ്ൽസ് ലൈറ്റ് തെളിയുകയും ചെയ്തു. എന്നാൽ, ബെയ്ൽസ് താഴെ വീണില്ല. അതുകൊണ്ടു തന്നെ ഔട്ടായതുമില്ല.

പന്ത് ഓഫ് സ്റ്റംപിൽ ഉരസുന്നതു കണ്ട സ്റ്റോക്‌സ് ആദ്യം ആഹ്ലാദം പ്രകടിപ്പിച്ചു. എന്നാൽ, ബെയ്ൽസ് വീണില്ലെന്നു കണ്ടപ്പോൾ അമ്പരന്നു തലയിൽ കൈ കെട്ടി നിന്നു. ആ സമയം 10 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു പാണ്ഡെ. പിന്നീട് 26 പന്തില്‍ 30 റണ്‍സെടുത്താണ് പാണ്ഡെ ഔട്ടായത്.

വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News