ഉമ്മന്‍ചാണ്ടിയുടെ കാറിന് നേരെ ഇരുപത്തഞ്ചോളം തെരുവുനായ്ക്കളുടെ ആക്രമണം; ചില്ലിലൂടെ നായ കുരച്ചുചാടി; കാറില്‍ നിന്ന് ഇറങ്ങാനാവാതെ ഉമ്മന്‍ചാണ്ടി

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ ഇരുപത്തഞ്ചോളം തെരുവുനായ്ക്കളുടെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ടിബി റോഡിലാണ് തെരുവ് നായക്കള്‍ കൂട്ടമായെത്തി ആക്രമിച്ചത്.

കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ടിബിയിലേക്ക് കാറില്‍ പോകുന്നതിനിടെയാണ് ആക്രമണം. കാറിനുനേരെ ഇരുപത്തഞ്ചോളം തെരുവുനായകള്‍ കൂട്ടമായി കുരച്ചുകൊണ്ട് ഓടിയടുക്കുകയായിരുന്നു. ചില്ലിലൂടെ തെരുവുനായ ഉയര്‍ന്ന് കുരച്ചുചാടുകയും രണ്ട് നായ്ക്കള്‍ ബോണറ്റില്‍ കയറി നിന്ന് കുരയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പത്ത് മിനിറ്റോളം ഉമ്മന്‍ചാണ്ടി കാറില്‍ തന്നെ ഇരുന്നു.

അവസാനം ഹോണ്‍ തുടരെ മുഴക്കിയാണ് നായ്ക്കളെ അകറ്റി കാര്‍ ടിബിക്കുള്ളിലേക്ക് പ്രവേശിച്ചത്. എന്നാല്‍ പിന്നാലെ ഓടിയടുത്ത നായ്ക്കളെ റെസ്റ്റ് ഹൗസ് ജീവനക്കാരെത്തി കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News