വിനോദ് റായ് ബിസിസിഐ ഇടക്കാല സമിതി ചെയര്‍മാന്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി വേണമെന്ന എജിയുടെ ആവശ്യം കോടതി തള്ളി; രാമചന്ദ്ര ഗുഹയും ഡയാന എഡുള്‍ജിയും സമിതിയില്‍

ദില്ലി: മുന്‍ സിഎജി വിനോദ് റായിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഇടക്കാല ഭരണസമിതി ചെയര്‍മാനായി സുപ്രീംകോടതി പ്രഖ്യാപിച്ചു. രാമചന്ദ്ര ഗുഹ, വിക്ര ലിമായെ, ഡയാന എഡുള്‍ജി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. സമിതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധി വേണമെന്ന എജിയുടെ ആവശ്യം കോടതി തള്ളി.

ജസ്റ്റിസുമാരായ ദീപക് മിശ്ര, എഎം കന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രഖ്യാപനം നടത്തിയത്. ഇടക്കാല ഭരണ സമിതിയിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക ബിസിസിഐയും കേന്ദ്രസര്‍ക്കാരും വെള്ളിയാഴ്ച സുപ്രീംകോടതി്ക്ക് കൈമാറിയിരുന്നു. മുദ്ര വെച്ച കവറിലാണ് പട്ടിക സമര്‍പ്പിച്ചത്.

ഭരണസമിതിയിലേക്ക് 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍, മന്ത്രിമാര്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തരുതെന്ന് ജസ്റ്റിസ് ആര്‍എം ലോധ അധ്യക്ഷനായ സമിതി നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News