ശ്രീനഗര്‍ : കശ്മീരില്‍ ഹിമപാതത്തില്‍പ്പെട്ട് പരുക്കേറ്റ അഞ്ച് സൈനികര്‍ മരിച്ചു. ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നവരാണ് അഞ്ച് പേരും. ഇതോടെ സൈനിക ക്യാമ്പിലെ മഞ്ഞിടിച്ചിലില്‍ മരിച്ച സൈനികരുടെ എണ്ണം 20 ആയി. സൈനിക ക്യാമ്പിന് മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണായിരുന്നു അപകടം.
അപകടത്തില്‍പ്പെട്ട സൈനികരെ ഇന്ന് രാവിലെയാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഉച്ചയോടെ ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം ക്യാമ്പില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നകാര്യം സൈന്യം സ്ഥിരീകരിച്ചിട്ടില്ല. എത്പപേര്‍ കുടുങ്ങിക്കിടക്കുന്നു എന്നതും വ്യക്തമാക്കിയിട്ടില്ല.
വടക്കന്‍ കശ്മീരിലെ മാച്ചില്‍ സെക്ടറിലെ സൈനിക ക്യാമ്പില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. സൈനിക ക്യാമ്പിന് മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു. 14 പേരുടെ മൃതദേഹം തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. അപകടത്തില്‍ 5 പ്രദേശവാസികളും മരിച്ചു. കാലാവസ്ഥ മോശമായി തുടരുന്നതിനാല്‍ മൃതദേഹം വീടുകളിലേക്ക് എത്തിക്കുന്നതും വൈകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here