ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിക്കണം; കോളജിലേക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍

കൊച്ചി : ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. ലോ അക്കാദമിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

കോളജിന് അകത്തേക്കും പുറത്തേക്കും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ലോ അക്കാദമിയുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും പ്രിന്‍സിപ്പല്‍ ആവശ്യപ്പെടുന്നു. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരാണ് എതിര്‍ കക്ഷികള്‍.

അതേസമയം ലോ അക്കാദമി പരിസരത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News