രാജിവെയ്ക്കില്ലെന്ന് ലക്ഷ്മി നായര്‍; അവധിയില്‍ പോകാമെന്ന നിര്‍ദ്ദേശം തള്ളി വിദ്യാര്‍ത്ഥി സംഘടനകള്‍; ആദ്യഘട്ട ചര്‍ച്ച പരാജയം; ലോ അക്കാദമി മാനേജ്‌മെന്റുമായി ചര്‍ച്ച തുടരുന്നു

തിരുവനന്തപുരം : ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് രാജിവെയ്ക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ലക്ഷ്മി നായര്‍. രാജിവെയ്ക്കില്ല, എന്നാല്‍ അവധിയെടുത്ത് മാറി നില്‍ക്കാമെന്ന് ലക്ഷ്മി നായര്‍ അറിയിച്ചു. ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡിനെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ മാനേജ്‌മെന്റുമായി നടത്തിയ ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടു.

ഒരു വര്‍ഷത്തേക്ക് അവധിയെടുത്ത് മാറി നില്‍ക്കാമെന്നാണ് ലക്ഷ്മി നായര്‍ എടുത്ത നിലപാട്. എന്നാല്‍ നിലപാട് അംഗീകരിക്കാനാകില്ല എന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ കര്‍ശന നിലപാടെടുത്തു. രാജിവെയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു.

പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് ലക്ഷ്മി നായരോട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടതോടെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ പുറത്തുവന്നു. എന്നാല്‍ ഇവരെ വീണ്ടും ചര്‍ച്ചയ്ക്കായി വിളിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News