നടി സനുഷ വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജ പ്രചരണം

കണ്ണൂര്‍: പ്രശസ്ത യുവതാരം സനുഷ സന്തോഷ് വാഹനാപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണം. ഇന്നലെ രാത്രിയോടെയാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സനുഷ കാര്‍ അപകടത്തില്‍ മരണപ്പെട്ടെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അപകടത്തില്‍പ്പെട്ട ഒരു വാഹനത്തിന്റെ ചിത്രം സഹിതമായിരുന്നു പ്രചരണം.

വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ സനുഷയെയും പിതാവിനെയും ബന്ധുക്കളെയും നിരവധി പേരാണ് ബന്ധപ്പെട്ടത്. ഇന്നലെ വൈകീട്ട് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയി, മടങ്ങുമ്പോഴാണ് ഫോണ്‍കോളുകള്‍ വന്നത്. നിങ്ങള്‍ക്ക് യാത്രയില്‍ അപകടം പറ്റിയോ എന്ന ചോദിച്ചായിരുന്നു കോളുകളെന്ന് സനുഷ പറയുന്നു. തുടര്‍ന്നാണ് സോഷ്യല്‍മീഡിയയില്‍ ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നതായി അറിഞ്ഞത്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും സനുഷ പറഞ്ഞു.

മുന്‍പും നിരവധി സിനിമ താരങ്ങള്‍ക്കെതിരെ ഇത്തരം വ്യാജവാര്‍ത്തകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാറിനെയും, മാമുക്കോയയെയും സലീംകുമാറിനെയും നിരവധി തവണയാണ് സോഷ്യല്‍മീഡിയ ‘കൊന്നത്’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News