ദില്ലി: നവവധുവിനെ പാർക്കിൽ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ദില്ലിയിലെ മംഗൽപുരിയിലെ പാർക്കിലാണ് സംഭവം. മരണം നടന്ന ശേഷം യുവതിയുടെ ഭർത്താവ് ഒളിവിലാണ്. ഭർത്താവാണ് എന്നു സ്വയം പരിചയപ്പെടുത്തിയ ആൾ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മംഗൽപൂരി സ്വശേിനി ആരതി (30) ആണ് കൊല്ലപ്പെട്ടത്. ആരതിയുടെ ഭർത്താവിനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പാർക്കിലെ സി ബ്ലോക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ച കല്ല് രക്തം പുരണ്ട നിലയിൽ മൃതദേഹത്തിനു സമീപത്തു തന്നെ ഉണ്ടായിരുന്നു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭർത്താവ് ഒളിവിലാണ്. ഇയാളെ കിട്ടിയാൽ മാത്രമേ കൊലപാതകം സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. ആരതിയുടെ ഭർത്താവാണ് എന്നു പരിചയപ്പെടുത്തി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചയാളാണ് കൊലപാതക വിവരം അറിയിച്ചത്.
എന്നാൽ, വിളിച്ചത് ഭർത്താവ് തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെ പൊലീസിനു വ്യക്തത ലഭിച്ചിട്ടില്ല. കല്ലു കൊണ്ട് ക്രൂരമായി അടിച്ചു കൊല്ലുകയായിരുന്നുവെന്ന് തന്നെയാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ആരതിയുടെ ഭർത്താവിനെ കണ്ടെത്താതെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകില്ലെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഒരുമാസം മുമ്പാണ് ആരതിയുടെ വിവാഹം കഴിഞ്ഞത്.
Get real time update about this post categories directly on your device, subscribe now.