ദില്ലി: മുസ്ലീംലീഗ് നേതാവും ലോക്‌സഭ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് സംഭവം. അഹമ്മദിനെ ദില്ലിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രായത്തിന്റെ അവശതകള്‍ അദേഹത്തെ അലട്ടിയിരുന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ദീര്‍ഘകാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ഇ.അഹമ്മദ് കഴിഞ്ഞ നവംബറില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വച്ചും കുഴഞ്ഞുവീണിരുന്നു. പിന്നീട് ഔദ്യോഗിക പരിപാടികളില്‍ നിന്നും അല്‍പം ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.