എൽ.വി രാമസ്വാമി അയ്യരുടെ ചരമവാർഷിക ദിനം

ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ ജീവിച്ചിരുന്ന പ്രഗത്ഭനായ ഭാഷാശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്നു എൽ.വി രാമസ്വാമി അയ്യർ. ലക്ഷീനാരായണപുരം വിശ്വനാഥയ്യർ രാമസ്വാമി അയ്യർ എന്നാണ് മുഴുവൻ പേര്. 1895 ഒക്ടോബർ 25 നു ജനിച്ചു. ദ്രാവിഡ ഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ ഭാഷാശാസ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം തുടങ്ങിയ രംഗങ്ങളിൽ അസാമാന്യമായ നൈപുണ്യം പ്രദർശിപ്പിച്ചിരുന്നു അദ്ദേഹം.

മലയാളത്തിന്റെ രൂപവിജ്ഞാനം, സ്വനിമവിജ്ഞാനം എന്നിവയെക്കുറിച്ച് പ്രൗഢവും ശ്രദ്ധേയവുമായ പഠനങ്ങൾ എഴുതി. കേരളപാണിനീയത്തിന്റെ മേന്മകളും കുറവുകളും എടുത്തുകാണിച്ചുകൊണ്ടു് രാജരാജവർമ്മയുടെ മലയാളഭാഷാ സിദ്ധാന്തങ്ങളേയും അനുമാനങ്ങളേയും ആഴത്തിൽ വിശകലനം ചെയ്‌തെഴുതിയ കേരളപാണിനീയക്കുറിപ്പുകൾ പിൽക്കാലത്ത് മലയാളഭാഷാ ശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മൂലകൃതിയോടൊപ്പം തന്നെ ചേർത്തുവെക്കേണ്ടത്ര പ്രാധാന്യം സമ്പാദിച്ചു. 1948 ജനുവരി 31 നു അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here