ലക്ഷ്മി നായർ.., നിങ്ങൾ പണ്ടേ തോറ്റു പോയി; നിങ്ങളുടെ പാചകക്കൂട്ടുകൾ പുളിച്ചു പോയി; ഇപ്പണി നിർത്തി പൊയ്ക്കൂടെ? ബി ഉണ്ണികൃഷ്ണൻ

കൊച്ചി: ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ രംഗത്ത്. നിങ്ങൾ പണ്ടേ തോറ്റു പോയ ആളാണെന്നാണ് ബി.ഉണ്ണികൃഷ്ണൻ പറഞ്ഞത്. ഫേസ്ബുക്കിലായിരുന്നു ഉണ്ണികൃഷ്ണന്റെ പ്രതികരണം. വിദ്യാർത്ഥികൾ ഒന്നടങ്കം മാറിനിൽക്കാൻ പറയുമ്പോൾ അതു ചെയ്യുന്ന അധ്യാപികയ്ക്ക് ആദരവ് കൂടും. അല്ലാതെ ധാർഷ്ട്യം കാണിക്കുന്നതിനു കുമിളയുടെ ആയുസ്സേ ഉള്ളു എന്നു നിങ്ങൾ മനസ്സിലാക്കണമെന്നും പറയുന്നു.

കോടതിയിൽ നിന്ന് നിങ്ങൾക്ക് ഉത്തരവു വാങ്ങി സമരപ്പന്തൽ പൊളിക്കാൻ സാധിച്ചേക്കും. എന്നാൽ, അവരുടെ പ്രതിഷേധത്തിന്റെ അഗ്നി കെടുത്താൻ നിയമത്തിൽ വകുപ്പില്ലെന്നു നിങ്ങൾ ഓർക്കണം. കോടതിയിലെ ജയം ജയമല്ല. സത്യത്തിൽ നിങ്ങൾ എന്നേ തോറ്റു പോയിരിക്കുന്നു. നിങ്ങളുടെ ഇപ്പോഴത്തെ പാചകക്കൂട്ട് പുളിച്ചു പോയിരിക്കുന്നു. അതുകൊണ്ട് ഈ പാചകം ഇവിടെ നിർത്തിക്കോളൂ എന്നും ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം;

പഠിപ്പിക്കുന്ന വിദ്യാർത്ഥികളൊന്നടങ്കം ” ഒന്ന് മാറി നിൽക്കൂ” എന്ന് പറയുംമ്പോൾ, ദീപ്തമായ ശാന്തതയോടെ മാറിന്നുകൊണ്ട്‌, ” നിങ്ങളൂടെ ഇഷ്ടം നടക്കട്ടെ” എന്ന് പറയുന്ന ഒരദ്ധ്യാപികയെ തീർച്ചയായും ആദരവോടെ മാത്രമേ പൊതുസമൂഹം കാണൂ. മറിച്ച്‌‌, “നിങ്ങളെന്തുപറഞ്ഞാലും ഞാനൊഴിഞ്ഞു പോകില്ല, നിങ്ങളെയെല്ലാം ഭരിച്ച്‌ ഞാനൊരുവഴിയാക്കിവിടുമെന്ന്” ശഠിക്കുന്ന ധാർഷ്ട്യത്തിന്‌ കുമിളയുടെ ആയുസ്സേയുള്ളൂ എന്ന് മാഡം ലക്ഷ്മി നായർ മനസ്സിലാക്കണം. കോടതിയിൽ നിന്നുത്തരവ്‌ വാങ്ങി നിങ്ങൾക്ക്‌ സമരപന്തലുകൾ പൊളിക്കാം, കോളേജിന്റെ വാതിലുകൾ തുറന്നിടാം. പക്ഷേ, വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും അഗ്നിയെക്കെടുത്താൻ നിയമത്തിലൊരു വകുപ്പുമില്ല, ശ്രീമതി നായർ. കോടതിയിലെ ജയമൊന്നുമൊരു ജയമല്ല, മാഡം. സത്യത്തിൽ, ഈ ധർമ്മസമരത്തിൽ നിങ്ങളെന്നേ തോറ്റുപോയിരിക്കുന്നു. Your current recipe’s gone sour, so stop cooking.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News