കോട്ടയം: ബിജെപിയോടുള്ള മൃദുസമീപനം വ്യക്തമാക്കി കെ.എം മാണി. ബിജെപിയോടു തനിക്കു അയിത്തമില്ലെന്നു കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എം മാണി പറഞ്ഞു. എന്നാൽ, ആരെങ്കിലും വാതിൽ തുറക്കുമ്പോഴേക്കും ഓടിക്കയറില്ലെന്നും മാണി വ്യക്തമാക്കി. ഒരു സ്വാകര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബിജെപിയുടെ നല്ല നയങ്ങളെ അനുകൂലിക്കുന്നു. എന്നാൽ, കേരളത്തിൽ അവർക്ക് കാര്യമായി മുന്നേറ്റം ഉണ്ടാക്കാൻ കഴിയില്ല. നോട്ട് അസാധുവാക്കലിനെ അന്ധമായി എതിർക്കുന്നില്ല. അതേസമയം, നോട്ട് അസാധുവാക്കൽ നടപ്പാക്കിയതിൽ വീഴ്ച സംഭവിച്ചെന്നും മാണി പറഞ്ഞു. കേരളാ കോൺഗ്രസിന്റെ നയങ്ങളുമായി യോജിക്കുന്നവരുമായി ഭാവിയിൽ സഹകരിക്കും. എന്നാൽ, ആരെങ്കിലും വാതിൽ തുറന്നാൽ ഓടിക്കയറില്ലെന്നും മാണി വ്യക്തമാക്കി.
പ്രാദേശിക പാർട്ടികളോട് യോജിപ്പ് വേണമെന്നതാണ് തന്റെ നിലപാട്. ചെറുപാർട്ടികളുടെ ഫെഡറേഷൻ രൂപീകരിക്കുമെന്നും മുസ്ലിംലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ ഇക്കാര്യത്തിൽ സഹകരിക്കണമെന്നും മാണി കൂട്ടിച്ചേർത്തു. യുഡിഎഫിലേക്ക് ഒരു മടങ്ങിപ്പോക്കില്ലെന്നും വിജയത്തിലേക്ക് കുതിക്കുന്നവർ തോൽക്കാനായി തിരിച്ചുവരാറില്ലെന്നും മാണി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.