ഇ. അഹമ്മദിന്റെ നില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി; അഹമ്മദ് കുഴഞ്ഞുവീണത് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ

ദില്ലി: ആരോഗ്യനില അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് മുസ്ലീംലീഗ് നേതാവും ലോക്‌സഭ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ദില്ലിയിലെ ആര്‍എംഎല്‍ ആശുപത്രിയിലാണ് അഹമ്മദിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. അദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് അഹമ്മദ് കുഴഞ്ഞവീണത്. മറ്റ് എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ താങ്ങിയെടുത്ത് പാര്‍ലമെന്റിനു പുറത്തെത്തിച്ച ശേഷം, പ്രത്യേക ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പ്രായത്തിന്റെ അവശതകള്‍ അദേഹത്തെ അലട്ടിയിരുന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ദീര്‍ഘകാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ഇ.അഹമ്മദ് കഴിഞ്ഞ നവംബറില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വച്ചും കുഴഞ്ഞുവീണിരുന്നു. പിന്നീട് ഔദ്യോഗിക പരിപാടികളില്‍ നിന്നും അല്‍പം ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News