രാജ്യത്ത് മുസ്ലിങ്ങളെ വിലക്കണമെന്ന് ബിജെപി എംപി; തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇത് ആവശ്യം; ട്രംപിന്റെ മുസ്ലിം വിലക്കിന് പിന്തുണയെന്നും യോഗി ആദിത്യനാഥ്

തിരുവനന്തപുരം : രാജ്യത്ത് മുസ്ലിങ്ങളെ വിലക്കണമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇത് ആവശ്യമാണ്. ഏഴ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീംകളെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ ആദിത്യനാഥ് പ്രശംസിച്ചു.

1990കളില്‍ കശ്മീര്‍ താഴ്‌വരയില്‍ സംഭവിച്ചതാണ് ഇപ്പോള്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും സംഭവിക്കാന്‍ പോകുന്നത്. കശ്മീര്‍ താഴ്‌വര നമുക്ക് നഷ്ടമായി. എന്നാല്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് നഷ്ടപ്പെടാന്‍ നമ്മള്‍ അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌സാഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ഗൊരഖ്പൂരില്‍ നിന്നുള്ള എംപി കൂടിയാണ് ഇദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News