തിരുവനന്തപുരത്ത് നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം; തീരുമാനം പൊലീസ് ലാത്തിചാര്‍ജ് ചെയ്‌തെന്ന് ആരോപിച്ച്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ലോ അക്കാദമി വിഷയത്തില്‍ സമരം ചെയ്ത എബിവിപി-ബിജെപി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ലോ അക്കാദമി പ്രശ്‌നത്തില്‍ എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്കാദമിക്കു സമീപം അഴിഞ്ഞാടിയിരുന്നു. അക്രമമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്ന വണ്ണമെത്തിയ എബിവിപി പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. പെണ്‍കുട്ടികള്‍ അടക്കമുള്ള ആര്‍എസ്എസുകാരും എബിവിപിക്കാരുമാണ് അക്കാദമിക്കുമുന്നില്‍ അഴിഞ്ഞാടിയത്. നിരവധി പൊലീസുകാര്‍ക്കും ചില എബിവിപി, ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ പരുക്കേറ്റു. യാതൊരു പ്രകോപനവുമില്ലാതെ എബിവിപിക്കാര്‍ മാര്‍ച്ചായെത്തി പൊലീസിനു നേരെ കല്ലെറിഞ്ഞത്. കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ നോക്കി നില്‍ക്കേയായിരുന്നു ആക്രമണം.

ആയുധങ്ങളും കല്ലുകളുമായി അക്രമം അഴിച്ചുവിട്ട എബിവിപിക്കാരെ നിയന്ത്രിക്കാനോ തടയാനോ സുരേന്ദ്രനോ മറ്റു നേതാക്കളോ തയാറായില്ല. കല്ലേറു രൂക്ഷമായപ്പോള്‍ പൊലീസ് ലാത്തി വീശി ആര്‍എസ്എസുകാരെയും എബിവിപിക്കാരെയും ഓടിച്ചു. എന്നിട്ടും പിരിഞ്ഞുപോകാന്‍ തയാറാകാതിരുന്നതോടെ ജലപീരങ്കിയും പ്രയോഗിച്ചു. ലോ അക്കാദമി പ്രശ്‌നത്തിന്റെ പേരു പറഞ്ഞ് മനഃപൂര്‍വം അക്രമം അഴിച്ചുവിടാനായിരുന്നു ആര്‍എസ്എസ്, എബിവിപി ശ്രമമെന്ന് വ്യക്തമാകുന്നതാണ് പേരൂര്‍ക്കടയില്‍ കണ്ട ദൃശ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News