ബ്രാ, പാന്‍റീസ് തുടങ്ങിയ വാക്കുകള്‍ അശ്ലീലമെന്ന് സാഹിത്യ കലാ അക്കാദമി; നാടകോല്‍ത്സവത്തില്‍നിന്ന് കോളജ് വിദ്യാര്‍ഥികളുടെ നാടകം ഒ‍ഴിവാക്കി

ദില്ലി: ബ്രാ, പാന്‍റീസ് തുടങ്ങിയ വാക്കുകള്‍ അശ്ലീലമാണെന്നു കാട്ടി ദില്ലി സാഹിത്യ കലാ അക്കാദമിയുടെ നാടകോത്സവത്തില്‍നിന്നു കോളജ് വിദ്യാര്‍ഥികളുടെ നാടകം ഒ‍ഴിവാക്കി. കമല നെഹ്റു കോളജിലെ തിയേറ്റര്‍ സൊസൈറ്റിയുടെ സാഹിറ കേ നാം എന്ന നാടകമാണ് ബ്രാ, പാന്‍റീസ് എന്നീ വാക്കുകള്‍ ഉപയോഗിച്ചെന്ന കാരണത്താല്‍ ഒ‍ഴിവാക്കിയത്.

ഹോസ്റ്റലില്‍ താമസിക്കുന്ന ആറു പെണ്‍കുട്ടികളുടെ കഥയാണ് സാഹിറ കേ നാം പറയുന്നത്. ഈ നാടകത്തില്‍ തങ്ങളുടെ അടിവസ്ത്രങ്ങള്‍ മറ്റുള്ള‍വരുടേതുമായി മാറിപ്പോകാതിരിക്കാന്‍ ലേബല്‍ ചെയ്യുന്നതിനെക്കുറിച്ചു സംസാരിക്കുന്ന ഭാഗത്ത് ബ്രാ, പാന്‍റീസ് എന്നീ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്കുകള്‍ അശ്ലീലമാണെന്നും അത് ഉപയോഗിച്ചിരിക്കുന്നതിനാല്‍ നാടകം അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സാഹിത്യ കലാ അക്കാദമി അറിയിക്കുകയായിരുന്നു.

അതേസമയം, മറ്റു പല നാടകങ്ങളിലും വേറെ യഥാര്‍ഥ അശ്ലീല പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അതിനാല്‍ അവയ്ക്കെതിരേയും നടപടി വേണമെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ ശരീരത്തെക്കുറിച്ചു പറയുമ്പോള്‍ ദുരുപദിഷ്ടമാകുന്ന നിലപാടാണ് നാടകത്തിന്‍റെ വിധികര്‍ത്താക്കള്‍ക്കുണ്ടായിരുന്നതെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News