തിരുവനന്തപുരം: മലയാളിയുടെ ഒരു കാലത്തെ പ്രിയ നടി മോനിഷയുടെ ശബ്ദത്തിന്‍റെ ഉടമയെ പരിചയപ്പെടുത്തി ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ പാലാ തങ്കത്തിന്‍റെ മകള്‍ അമ്പിളിയാണ് മോനിഷയ്ക്ക് ആദ്യത്തെ സിനിമ മുതല്‍ അവസാനത്തെ സിനിമയില്‍ വരെ ശബ്ദം നല്‍കിയത്. ഫേസ്ബുക്കിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം കുറിച്ചത്.
പോസ്റ്റ് ഇങ്ങനെ
ഇത് DUBBING ARTIST അമ്പിളി…മലയാള സിനിമയുടെ ശബ്ദ ലോകത്തേക്ക് ഞങ്ങൾ ഒന്നിച്ച് വന്നവരാണ്.1977കാലഘട്ടത്തിൽ. എന്നേക്കാൾ ഇളയതാണ്..അന്ന് അമ്പിളിക്ക് ഒരു ഏഴ് വയസ്സ് കാണും.. (നടിയും,ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ മകൾ)..ആ പ്രായത്തിൽ അമ്പിളിയുടെ കഴിവ് കണ്ട് ഞാൻ അൽഭുതപ്പെട്ടിട്ടുണ്ട്.. അന്തരിച്ച മോനിഷയുടെ “നഖക്ഷതം” എന്ന സിനിമ മുതൽ അവസാനത്തെ സിനിമ വരെ മോനിഷയുടെ സ്ഥിരം ശബ്ദം അമ്പിളിയുടേതായിരുന്നു..ശോഭനക്കും ജോമോൾക്കും ശാലിനിക്കുമെല്ലാം അമ്പിളി ശബ്ദം നൽകിയിട്ടുണ്ട്..ഇപ്പോൾ സീരിയൽ രംഗത്തെ ശബ്ദമായി രംഗത്തുണ്ട്..
മാത്രമല്ല അന്യഭാഷ സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നു.
അമ്പിളി സംഭാഷണമെഴുതി ഞാൻ ശബ്ദം നൽകിയ ഏറ്റവും നല്ല അന്യഭാഷാ സിനിമകളാണ്
“KANNATHIL MUTHAMITTAL”
“ENGLISH VINGLISH”
” KAHANI”
അങ്ങനെ നിരവധി..
അവരുടെ കഴിവിനനുസരിച്ചുളള അംഗീകാരം അവർക്ക് ലഭിച്ചിട്ടില്ല..
അമ്പിളിക്ക് രണ്ട് പെൺകുട്ടികൾ.. ഇന്ന് ഞങ്ങൾ ഒരു വിവാഹ ചടങ്ങിൽ വെച്ച് കണ്ടു..
അറിയപ്പെടാതെ പോയ അല്ലെങ്കിൽ അറിയാൻ
ആഗ്രഹിക്കുന്ന ചില ശബ്ദ താരങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് എന്റെ ഉദ്ദേശം…
Get real time update about this post categories directly on your device, subscribe now.