ലോ അക്കാദമിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശം; അക്കാദമിയുടെ പ്രവര്‍ത്തനം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി

തിരുവനന്തപുരം: ലോ അക്കാദമിക്കെതിരെ കര്‍ശന നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖേന കേരള സര്‍വകലാശാലയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ലോ അക്കാദമി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സിന്‍ഡിക്കറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടും, കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ഇതു സംബന്ധിച്ച് എടുത്ത തീരുമാനങ്ങളും സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു. കോഴ്‌സ് റഗുലേഷനിലെ ന്യൂനതകള്‍, ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍, പരീക്ഷാ ക്രമക്കേടുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് നിയോഗിക്കപ്പെട്ട ഉപസമിതി അടിയന്തിരമായി യോഗം ചേര്‍ന്ന് ശക്തമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel