വെറുതേ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് ഇറാന്‍റെ മുന്നറിയിപ്പ്; മിസൈലുകള്‍ ആണവായുധം വഹിക്കാന്‍ മാത്രമല്ല

ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഇറാന്‍റെ കര്‍ശന മുന്നറിയിപ്പ്. അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് ഇറാന്‍റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് അമേരിക്കന്‍ പ്രസിഡന്‍റിന് മുന്നറിയിപ്പു നല്‍കി. ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെക്കുറിച്ചുള്ള ട്രംപിന്‍റെ പരാമര്‍ശങ്ങളോടു പ്രതികരിക്കുകയായിരുന്നു ട്രംപ്.

ഫ്രഞ്ച് വിദേശകാര്യമന്ത്രി ‍ഴീന്‍ മാര്‍ക് അയ്റോളിന്‍റെ ഇറാന്‍ സന്ദര്‍ശനത്തിനിടെയാണു ട്രംപിനെതിരേ സരീഫ് രംഗത്തെത്തിയത്. ഇറാന്‍ വികസിപ്പിക്കുന്ന മിസൈലുകള്‍ എല്ലാം ആണവായുധം വഹിക്കാനുള്ളതല്ലെന്നും അതിനാണെന്നു പറഞ്ഞു പരത്തുന്നത് പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണെന്നുമാണ് സരിഫ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News