വിക്രമിനെ നായകനാക്കി വിജയ് ചന്ദര്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നിന്ന് സായ് പല്ലവി പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണമാണ് സായി ചിത്രത്തില്‍ നിന്ന് ഒഴിവായതെന്നാണ് തമിഴ് ചലച്ചിത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിക്രം ചിത്രത്തിനായി കൃത്യമായ ഡേറ്റ് നല്‍കിയതാണെന്നും എന്നാല്‍ സമയത്തിന് ഷൂട്ടിംഗ് തുടങ്ങാത്തതിനാലാണ് സായ് പിന്മാറിയതെന്നും വാങ്ങിയ അഡ്വാന്‍സ് തുക തിരിച്ചു നല്‍കിയെന്നും താരത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.
ജനുവരിയില്‍ ഷൂട്ടിംഗ് തുടങ്ങി 40-45 ദിവസത്തിനുള്ളില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഗൗതം മേനോന്‍ ചിത്രത്തിന് വിക്രം കൂടുതല്‍ പ്രാധാന്യം നല്‍കിയെന്നും ഇതിന്റെ ഷൂട്ടിംഗ് പകുതി തീര്‍ന്ന ശേഷമേ, വിജയ് ചന്ദര്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് വിക്രം എത്തുകയുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെയാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ സായി തീരുമാനിച്ചത്.
ചാര്‍ലിയുടെ തമിഴ് പതിപ്പിലൂടെ മാധവന്റെ നായികയായി എത്തുന്നതും സായി പല്ലവിയാണ്. ഈ ചിത്രത്തിനായി താരം കൂടുതല്‍ ഡേറ്റ് കൊടുക്കുകയും അതിനെ തുടര്‍ന്നാണ് വിക്രം ചിത്രത്തില്‍ നിന്നും നടി പിന്മാറിയതെന്നും തമിഴ് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.
അതേസമയം, കൂടുതല്‍ പ്രതിഫലം സായി നിര്‍മാതാക്കളോട് ആവശ്യപ്പെട്ടെന്നും ഇതോടെ താരത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴില്‍ ഇതുവരെയും അറിയപ്പെടാത്ത ഒരു നടിക്ക് അത്രയും വലിയ തുക പ്രതിഫലമായി കൊടുക്കേണ്ടതില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്.
ഇതിനിടെ സായിക്ക് പകരം തമന്നയെയാണ് വിക്രമിന്റെ നായികയായി പരിഗണിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here