ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു

ശ്രീനിവാസന്റെ മകനും, വിനീത് ശ്രീനിവാസന്റെ സഹോദരനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു. ഫെബ്രുവരി അവസാനത്തോടെ വിവാഹനിശ്ചയം നടത്തുമെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. വിവാഹ തീയതിയടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ശ്രീനിവാസന്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന.

അതേസമയം, ധ്യാന്‍ ശ്രീനിവാസന്‍ മലയാളത്തിലെ ഒരു യുവനടിയുമായി പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവതാരം നമിത പ്രമോദുമായി ധ്യാന്‍ അടുപ്പത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം പതിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ല്‍ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചിരുന്നു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ സിനിമാ ലോകത്തേക്ക് വന്നത്. കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ധ്യാന്‍, ഒരേ മുഖം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിനീത് ശ്രീനിവാസന്‍ നായകനായ പുതിയ ചിത്രത്തിലും ധ്യാന്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടി കപ്യാരേ കൂട്ടമണിയുടെ രണ്ടാംഭാഗത്തിലും ധ്യാന്‍ തന്നെയാണ് നായകന്‍.

തന്റെ സംവിധാനമോഹവും അടുത്തിടെ ധ്യാന്‍ തുറന്നുപറഞ്ഞിരുന്നു. ഈ വര്‍ഷം തന്നെ ധ്യാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുണ്ടാകുമെന്നും വിവരങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News