ജല്ലിക്കട്ട് ഓര്‍ഡിനന്‍സില്‍ ആറാഴ്ചയ്ക്കകം നിലപാടറിയിക്കണം; പ്രക്ഷോഭം നേരിടുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നും സുപ്രീംകോടതി

ദില്ലി : ജല്ലിക്കട്ടിന് നിയമപരമായ സാധുത നല്‍കിയ ഓര്‍ഡിനന്‍സിന്മേല്‍ സുപ്രീംകോടതി തമിഴ്‌നാട് സര്‍ക്കാരിനോട് വിശദീകരണം തേടി. ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. ഓര്‍ഡിനന്‍സ് ഇറക്കാനിടയായ സാഹചര്യം അറിയിക്കണമെന്നും തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.

ജെല്ലിക്കട്ട് പ്രക്ഷോഭം നേരിടുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തികച്ചും പരാജയമായെന്നും സുപ്രിംകോടതി വിമര്‍ശിച്ചു. ജല്ലിക്കട്ട് മരണങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിനെ ന്യായീകരിച്ചാണ് കേന്ദ്രം നിലപാടെടുത്തത്. എല്ലാ കായിക വിനോദങ്ങളിലും മരണം ഉണ്ടാകാറുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചു.

2016ല്‍ ജെല്ലിക്കട്ട് അനുവദിച്ച കേന്ദ്രനടപടിക്ക് എതിരായിരുന്നു ആദ്യഹര്‍ജി. ഈ ഹര്‍ജി ജല്ലിക്കട്ട് ഓര്‍ഡിനന്‍സിന് എതിരായ ഹര്‍ജിയായി ഭേദഗതി ചെയ്തു. 2016ലെ വിജ്ഞാപനം പിന്‍വലിക്കാനും കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി അനുമതി നല്‍കി. മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് സുപ്രിംകോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News