ട്രംപിന്റെ വിസാനിഷേധ നയത്തിന് ഇരയായി ഇന്ത്യക്കാരും; കശ്മീരി അത്‌ലറ്റുകള്‍ക്ക് വിസ നിഷേധിച്ചു

ശ്രീനഗര്‍ : ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് അമേരിക്കന്‍ എംബസി വിസ നിഷേധിച്ചു. കശ്മീരില്‍ നിന്നുള്ള അത്‌ലറ്റുകള്‍ക്കാണ് അമേരിക്ക വിസ നിഷേധിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ വിസാ നയത്തിന്റെ ഭാഗമായാണ് വിസാ നിഷേധം. ദില്ലിയിലെ അമേരിക്കന്‍ എംബസിയുടേതാണ് നടപടി.

സ്‌നോ ഷൂ താരങ്ങളായ ആബിദ് ഖാന്‍, തന്‍വീര്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് യാത്രാനുമതി നിഷേധിച്ചത്. ന്യുയോര്‍ക്കില്‍ ഫെബ്രുവരി 24, 25 തീയതികളിലാണ് സ്‌നോഷൂ ചാംപ്യന്‍ഷിപ്പ്. ഇതില്‍ പങ്കെടുക്കാനാണ് വിസയ്ക്കായി അപേക്ഷിച്ചത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പുതിയ നയത്തിന്റെ ഭാഗമായി വിസ നിഷേധിച്ചു.

എല്ലാ രേഖകളും കൃത്യമായിരുന്നു. എന്നിട്ടും വിസ നല്‍കാന്‍ തയ്യാറായില്ലെന്ന് സ്‌നോഷൂ താരങ്ങള്‍ ആരോപിച്ചു. ദില്ലിയിലെ അമേരിക്കന്‍ എംബസി അധികൃതര്‍ രേഖകള്‍ എല്ലാം പരിശോധിച്ചു. എന്നാല്‍ വിസ നിരസിച്ചതായി അറിയിക്കുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് വിസ നിഷേധിച്ചതെന്നാണ് വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here