തൃശ്ശൂർ: നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ സിനിമയ്ക്കുള്ളിൽ നിന്ന് ഗൂഢാലോചന ഉണ്ടെന്നു കരുതുന്നില്ലെന്നു സംവിധായകൻ സത്യൻ അന്തിക്കാട്. മലയാള സിനിമ മാഫിയകളുടെ പിടിയാലാണെന്ന പ്രചാരണം പുകമറയാണെന്നും സംഭവത്തിന്റെ പേരിൽ മേഖലയെ അടച്ചാക്ഷേപിക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. സ്ത്രീവിരുദ്ധ ഡയലോഗുകൾ പറയില്ലെന്ന പൃഥ്വിരാജിന്റെ നിലപാട് സ്വാഗതാർഹമാണെന്നും സത്യൻ അന്തിക്കാട് തൃശ്ശൂരിൽ പറഞ്ഞു.
കൊച്ചിയിൽ നടിയെ തട്ടിക്കെണ്ടുപോയ സംഭവത്തിനു പിന്നിൽ സിനിമയ്ക്ക് പുറത്തു നിന്നുള്ള ക്രിമിനലുകളാണെന്നും ഈ സംഭവത്തിന്റെ പേരിൽ മേഖലയെ ഒന്നാകെ അടച്ചാക്ഷേപിക്കുന്നത് തെറ്റാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. സംഭവത്തിനു പിന്നിൽ സിനിയമ്ക്കുള്ളിൽ നിന്നുള്ള ഗൂഢോലോചന ഉള്ളതായി കരുതുന്നില്ല. ന്യൂജനറേഷൻ സിനിമക്കാർ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നു ആരോപണവും പുകമറ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ്.
സംഭവത്തിനു ശേഷം തളരാതെ മേഖലയിൽ സജീവമായ നടി സ്ത്രീ സമുഹത്തിന് മാതൃകയാണെന്ന് സത്യൻ അന്തിക്കാട് അഭിനന്ദിച്ചു. സ്ത്രീ വിരുദ്ധ ഡയലോഗുകൾ പറയില്ലെന്ന പൃഥ്വിരാജിന്റെ നിലപാട് സ്വാഗതാർഹമാണ്. അനാവശ്യമായി ഇത്തരം പരാമർശങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് സിനിമ എഴുത്തുകാരെ പിന്തിരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു മഞ്ജു വാര്യർ പറഞ്ഞിരുന്നത്. സിനിമാക്കാരുടെ പ്രതിഷേധ സംഗമത്തിൽ ആദ്യം ഈ നിലപാടെടുത്ത മഞ്ജു പിന്നീട് ലേഖനത്തിൽ നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു. സംഭവം യാദൃച്ഛികമല്ലെന്നും വ്യക്തമായി ഒരുക്കിയ കെണിയായിരുന്നു അതെന്നും മഞ്ജു മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ പറഞ്ഞിരുന്നു.
സംഭവം നേരത്തേ ആലോചിച്ച് ഉറപ്പിച്ചതാണെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് താൻ പറഞ്ഞതും. അതാണ് അന്വേഷണത്തിൽ തെളിയേണ്ടതെന്നും മഞ്ജു പറഞ്ഞു. തനിക്ക് എൽഡിഎഫ് സർക്കാരിലും അന്വേഷണ ഉദ്യോഗസ്ഥരിലും നിയമസംവിധാനത്തിലും ഉറച്ചവിശ്വാസമുണ്ടെന്നും മഞ്ജു ലേഖനത്തിൽ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here