പാമ്പാടി നെഹ്‌റു കോളേജില്‍ വീണ്ടും വിദ്യാര്‍ഥി സമരം; ആരോപണ വിധേയരായ ജീവനക്കാരെ പുറത്താക്കണമെന്ന ആവശ്യത്തിലുറച്ച് വിദ്യാര്‍ഥികള്‍

തൃശൂര്‍: എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്‌റു കോളജില്‍ വീണ്ടും വിദ്യാര്‍ഥി സമരം. ജിഷ്ണുവിന്റെ മരണത്തില്‍ ആരോപണ വിധേയരായ ജീവനക്കാരെ പുറത്താക്കുമെന്ന് നേരത്തെ മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് പാലിക്കാന്‍ ഇപ്പോള്‍ മാനേജ്‌മെന്റ്് തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് സമരം. ജീവനക്കാരെ പുറത്താക്കിയതിനു ശേഷമേ സമരം അവസാനിപ്പിക്കൂയെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News