ഉമര്‍ ഖാലിദിനും അനിര്‍ബെന്‍ ഭട്ടാചാര്യയ്ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പൊലീസ് കുറ്റപത്രം; കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന് പൊലീസ്

ദില്ലി: രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന് ദില്ലി പൊലീസ്. കോടതിയില്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. അതേസമയം, ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ ദില്ലി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ട്.

2016 ഫെബ്രുവരി ഒമ്പതിന് ക്യാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി 40 വീഡിയോ ക്ലിപ്പുകളുടെ ഫോറന്‍സിക് പരിശോധനയില്‍നിന്ന് വ്യക്തമായതായി കുറ്റപത്രത്തില്‍ പറയുന്നു. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News