തിരുവനന്തപുരം: വികസനത്തിന് എതിരുനില്‍ക്കുന്നവരെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം മുടക്കാന്‍ വേണ്ടി മാത്രം ചില സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സംഘടനകളുടെ ഒരു ഭീഷണിയും സര്‍ക്കാരിന് മുന്നില്‍ വിലപ്പോവില്ല. ഒരു തീരുമാനം എടുത്താല്‍ അതുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷവും നില്‍ക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഐഎഎസുകാരുമായി ഒരു തരത്തിലുമുള്ള അകല്‍ച്ചയുമില്ല. സെക്രട്ടറിയേറ്റ് സര്‍വ്വീസും ഉള്‍പ്പെടുത്തിയുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ആയിരിക്കും നടപ്പിലാക്കുക. വിജിലന്‍സ് കേസുകളുടെ കാര്യത്തില്‍ ഹൈക്കോടതി ബഞ്ച് തന്നെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കട്ടെയെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.