ഗുര്‍മെഹറിനെതിരായ എബിവിപി ഭീഷണി ഫാസിസ്റ്റ് പ്രവണതയെന്ന് കോടിയേരി; ബലാത്സംഗ ഭീഷണി മുഴക്കിയവരെ അറസ്റ്റു ചെയ്യാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണം

തിരുവനന്തപുരം: കാര്‍ഗില്‍ രക്തസാക്ഷി ജവാന്റെ മകളായ ഗുര്‍മെഹര്‍ കൗറിനെതിരായ എബിവിപി ഭീഷണി ഫാസിസ്റ്റ് പ്രവണതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭീഷണിക്ക് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപെട്ടു.

നെഹ്‌റുവിന്റെ പേരില്‍ ഗോഡ്‌സെ നടത്തുന്ന കോളേജാണ് പാമ്പാടിയിലേതെന്നും വര്‍ഗീയ ശക്തികള്‍ കോളേജുകളില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നത് അപകടകരമെന്നും കോടിയേരി പറഞ്ഞു. സ്വാശ്രയ കോളേജുകളില്‍ കുട്ടികളെ പഠിപ്പിക്കാനാകാത്ത സ്ഥിതിയാണുള്ളതെന്നും അദേഹം പറഞ്ഞു.

സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥി പീഡനത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News