തൃശൂര്‍: ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ കോളേജ് ജീവനക്കാരെ മാനേജ്‌മെന്റ് പുറത്താക്കി. പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥന്‍, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍, അധ്യാപകരായ സി.പി പ്രവീണ്‍, ഇര്‍ഷാദ്, കായിക അധ്യാപകന്‍ ഗോവിന്ദന്‍കുട്ടി എന്നിവരെയാണ് പുറത്താക്കിയത്.
കോളേജ് തുറക്കാനായി ജില്ലാ കളക്ടര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനോജ്‌മെന്റ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ വീണ്ടും സമരം ആരംഭിച്ചതോടെയാണ് ഇവരെ പുറത്താക്കിയതായി രേഖാമൂലം ഉറപ്പു നല്‍കിയത്. ചെയര്‍മാന്‍ കൃഷ്ണദാസിന് പകരം ചമതലയേറ്റ കൃഷ്ണകുമാര്‍ ഇന്നാണ് ആദ്യമായി കോളേജില്‍ എത്തിയത്.
കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ കൃഷ്ണകുമാര്‍ ഒപ്പുവയ്ക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് ക്ലാസ് ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. മാനേജ്‌മെന്റ് അക്കാദമിക കാര്യങ്ങളില്‍ ഇടപെടില്ല, പിടിഎ രീപികരിച്ച് പ്രവര്‍ത്തനം ഉറപ്പാക്കും, ഇന്റേണല്‍ മാര്‍ക്ക്, ഡ്രസ് കോഡ്, നിര്‍ബന്ധിക പിഴ എന്നിവയ്‌ക്കെതിരായ പരാതികള്‍ പ്രത്യേക സംവിധാനത്തിലൂടെ പരിഹരിക്കും എന്നീ ഉറപ്പുകളും മാനേജ്‌മെന്റ് നല്‍കി.
അതേസമയം, സഞ്ജിത്ത് വിശ്വനാഥന്റെ ജാമ്യാപേക്ഷ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും.
Get real time update about this post categories directly on your device, subscribe now.