ബിസിസിഐ വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍; ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യം

കൊച്ചി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പട്യാല കോടതി തള്ളിയ സാഹചര്യത്തില്‍ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സ്‌കോട്‌ലന്റ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും വിലക്ക് കാരണം ലീഗ് നഷ്ടമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News