മോദി അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചെന്ന് ഖുശ്ബു

കോഴിക്കോട്: ബിജെപി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് നടിയും എഐസിസി വക്താവുമായ ഖുശ്ബു. രാജ്യത്ത് മൂന്നുവര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പലമടങ്ങ് വര്‍ധിച്ചെന്നും ഖുശ്ബു കോഴിക്കോട് പറഞ്ഞു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനെതിരായ പ്രതിഷേധകൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.

തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്ത നടിയെ അഭിനന്ദിക്കുന്നു. തൊഴിലിടത്തിലേക്ക് തന്നെ തിരിച്ചുവരാനുള്ള അവരുടെ തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും ഖുശ്ബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here