എബിവിപി നിലവാരമില്ലാത്തവരുടെ സംഘടന; ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ചിട്ടില്ല; വിശദീകരണവുമായി സേവാഗ്

ദില്ലി: ഗുര്‍മെഹര്‍ കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ എബിവിപി നിലവാരമില്ലാത്തവരുടെ സംഘടനയാണെന്ന് വീരേന്ദര്‍ സേവാഗ്. തന്റെ മുന്‍ ട്വിറ്റ് ആരെയും അനുകൂലിച്ചോ, പ്രതികൂലിച്ചോ ആയിരുന്നില്ലെന്നും സേവാഗ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് സേവാഗ് നിലപാട് അറിയിച്ചത്.

എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും തന്റെ ട്വീറ്റിനെ സരസമായി കണ്ടാല്‍ മതിയെന്നും സേവാഗ് പറഞ്ഞു.

നേരത്തെ, കാര്‍ഗില്‍ രക്തസാക്ഷിയായ തന്റെ പിതാവിനെ കൊന്നത് പാകിസ്ഥാനല്ല, യുദ്ധമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഗുര്‍മെഹറിനെ പരിഹസിച്ച് സേവാഗ് ട്വിറ്റ് ചെയ്തിരുന്നു. രണ്ട് ട്രിപ്പിള്‍ സെഞ്ച്വുറി നേടിയത് താനല്ല, മറിച്ച് തന്റെ ബാറ്റാണെന്നുമായിരുന്നു സേവാഗിന്റെ പരിഹാസം. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി സേവാഗ് രംഗത്തെത്തിയത്.

ദില്ലി സര്‍വകലാശാലയിലെ രാംജാസ് കോളേജില്‍ എബിവിപി, ആര്‍എസ്എസ് ഗുണ്ടാസംഘം വിദ്യാര്‍ഥികളേയും അധ്യാപകരേയും മാധ്യമപ്രവര്‍ത്തകരേയും തല്ലിച്ചതച്ചിനെ തുടര്‍ന്നാണ് ലേഡി ശ്രീറാം കോളേജ് വിദ്യാര്‍ഥിനിയായ ഗുര്‍മെഹര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ‘ഞാന്‍ എബിവിപിയെ പേടിക്കുന്നില്ല. ഈ വിഷയത്തില്‍ ഞാന്‍ ഒറ്റക്കല്ല. രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥി സമൂഹവും എനിക്കൊപ്പമുണ്ട്’ എന്ന സന്ദേശം കുറിച്ചിട്ട പ്ലക്കാര്‍ഡും പിടിച്ചുനില്‍ക്കുന്ന സ്വന്തം ചിത്രം ഫേസ്്ബുക്ക് പ്രൊഫൈലാക്കിയാണ് ഗുര്‍മെഹര്‍ അക്രമണത്തിനെതിരെ പ്രതികരിച്ചത്.

എബിവിപിക്കെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയയിലൂടെയാണ് സംഘ്പരിവാര്‍ അനുഭാവികളുടെ ബലാത്സംഗഭീഷണികള്‍ ഉയരുന്നത്. ദേശീയതയുടെ പേരില്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നത് ശരിയാണോയെന്നും ഗുര്‍മെഹര്‍ കൗര്‍ ഒരു അഭിമുഖത്തില്‍ ചോദിച്ചു.

1992ലെ കാര്‍ഗില്‍ യുദ്ധത്തില്‍ മരണപ്പെട്ട മണ്ഡീപ് സിംഗിന്റെ മകളാണ് ജലന്ദര്‍ സ്വദേശിയായ 19കാരി ഗുര്‍മെഹര്‍ കോര്‍. പിതാവ് മരിക്കുമ്പോള്‍, ഗുര്‍മെഹര്‍ കൗറിന് രണ്ട് വയസ് മാത്രമായിരുന്നു പ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News