രാഷ്ട്രപതി പ്രണബ് മുഖർജി ഇന്നു കേരളത്തിൽ; ബിനാലെ വേദിയിൽ രാഷ്ട്രപതി സന്ദർശനം നടത്തും

കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖർജി ഇന്ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് 3.35ന് പ്രത്യേക വിമാനത്തിൽ കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. ഇതിനു ശേഷം റോഡ് മാർഗം ഫോർട്ട്‌കൊച്ചിയിലേക്ക് തിരിക്കുന്ന രാഷ്ട്രപതി, കബ്രാൾ യാർഡിലെ ബിനാലെ വേദിയിലെത്തും.

‘സുസ്ഥിര സംസ്‌കാര നിർമിതിയുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് ബിനാലെ സന്ദർശിക്കും. പിന്നീട് മരടിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ‘അഡ്വ.കെ.എസ് രാജാമണി സ്മാരക പ്രഭാഷണ’ ചടങ്ങിൽ പങ്കെടുക്കും. 6.40 ഓടെ നാവിക വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 6.50ന് ചെന്നൈയ്ക്ക് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here