പി.കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നു വിധി; ഇടക്കാല ജാമ്യത്തിന്റെ കാലാവധി ഇന്നവസാനിക്കും; ഹൈക്കോടതി വിധി പറയുന്നത് ഏറെ നാളത്തെ വാദത്തിനു ശേഷം

കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു വിധി പറയും. ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടർന്നു വരുന്ന വാദത്തിനൊടുവിലാണ് ഹൈക്കോടതി ഇന്നു മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നു വിധി പറയുന്നത്. കൃഷ്ണദാസിനു ജാമ്യം നൽകുന്നതിനെ സർക്കാർ ശക്തമായി എതിർക്കും. അതേസമയം, കൃഷ്ണദാസിനു അനുവദിച്ചിരുന്ന ഇടക്കാല ജാമ്യം ഇന്നവസാനിക്കും.

ജിഷ്ണു പ്രാണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കൃഷ്ണദാസിനെതിരെ ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് രേഖകളും കേസ് ഡയറിയും ഹാജരാക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. ചൊവ്വാഴ്ച പരിഗണിച്ചപ്പോൾ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി ഇന്നത്തേക്കു മാറ്റുകയായിരുന്നു.

കേസ് ഡയറിയും മറ്റ് അന്വേഷണ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകി. അതേസമയം ജിഷ്ണു കൊല്ലപ്പെട്ട ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. ദൃശ്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്ന ഹാർഡ് ഡിസ്‌ക് കവീണ്ടെടുക്കാനായില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News