സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്നു മുഖ്യമന്ത്രി; 9 മാസം കൊണ്ട് തീർപ്പാക്കിയത് 17,800 ഫയലുകൾ; ആരോപണം പുകമറ സൃഷ്ടിക്കാൻ; അടിയന്തരപ്രമേയത്തിനു അനുമതിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 9 മാസം കൊണ്ട് തനിക്കുമുന്നിൽ വന്ന മിക്ക ഫയലുകളും തീർപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർ തമ്മിൽ ചേരിപ്പോരാണെന്നു പറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഉദ്യോഗസ്ഥർ തമ്മിലുള്ള വിരുദ്ധ അഭിപ്രായങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു അനുമതി തേടിക്കൊണ്ടുള്ള നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചു.

ഉദ്യോഗസ്ഥർക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകും. വ്യത്യസ്ത അഭിപ്രായം വരുമ്പോൾ തന്നെ അത് ചർച്ച ചെയ്ത് പരിഹരിക്കാറുണ്ട്. ചേരിപ്പോരാണെന്നു പറഞ്ഞ് പുകമറ സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു. എന്നാൽ, ഇതൊന്നും ജനങ്ങൾക്കിടയിൽ വിലപ്പോവില്ല. ജനാധിപത്യ വിശ്വാസങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകുന്ന സർക്കാരാണിതെന്നും പിണറായി പറഞ്ഞു. 9 മാസം കൊണ്ട് ചെയ്ത വികസനകാര്യങ്ങൾ മുഖ്യമന്ത്രി അക്കമിട്ടു നിരത്തി. 18,000 ഫയലുകൾ തന്റെ മുന്നിൽ വന്നു. ഇതിൽ 17,800 ഫയലുകളും തീർപ്പാക്കി. 200 ഫയലുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നു ചൂണ്ടിക്കാട്ടി വി.ഡി സതീശനാണ് അടിയന്തരപ്രമേയത്തിനു അനുമതി തേടി സംസാരിച്ചത്. സംസ്ഥാനത്ത് ഐഎഎസ്-ഐപിഎസ് ചേരിപ്പോരാണെന്നു വി.ഡി സതീശൻ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥർ പരസ്പരം കേസുകൾ നൽകി മുന്നോട്ട് പോകുന്നു. ഉദ്യോഗസ്ഥർ ഏജന്റുമാരെ വച്ച് കേസ് കൊടുക്കുന്നു. എന്തുുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും സതീശൻ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News