അമല പോളിന്റെ മുൻ ഭർത്താവ് വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു; വാർത്തയറിഞ്ഞ് അമല സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി

ചെന്നൈ: തെന്നിന്ത്യൻ നടി അമല പോളും ഭർത്താവ് എ.എൽ വിജയും വിവാഹമോചിതരായത് രണ്ടാഴ്ച മുമ്പാണ്. ഇതിനു തൊട്ടുപിന്നാലെ ഇപ്പോഴിതാ വിജയ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകൾ പുറത്തുവരുന്നു. ചില തമിഴ് വെബ്‌സൈറ്റുകളാണ് ഇത്തരത്തിൽ വാർത്തകൾ പുറത്തുവിട്ടത്. വിജയുടെ അച്ഛൻ മകനു വേണ്ടി വധുവിനെ അന്വേഷിക്കുന്നതായാണ് റിപ്പോർട്ടകൾ. വാർത്തയറിഞ്ഞ് അമല ഷൂട്ടംഗ് സെറ്റിൽ നിന്ന് ഇറങ്ങിപ്പോയതായും വാർത്തകളുണ്ട്. ഇക്കാര്യത്തിൽ വിജയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

രണ്ടാഴ്ച മുമ്പ് വിവാഹമോചിതരായെങ്കിലും തനിക്ക് ഇപ്പോഴും വിജയിയോടു സ്‌നേഹമാണെന്നു അമല പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുനർവിവാഹ വാർത്ത പുറത്തുവരുന്നത്. വിജയിയുടെ അച്ഛനും നിർമാതാവുമായ എ.എൽ അളഗപ്പനാണ് മകനു വേണ്ടി വിവാഹം ആലോചിക്കുന്നത്. ചില തമിഴ് വെബ്‌സൈറ്റുകളിൽ വാർത്ത കണ്ട അമല വിഷമത്തോടെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഇറങ്ങിപ്പോയെന്നും റിപ്പോർട്ടുണ്ട്. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യവും റിപ്പോർട്ട് ചെയ്തത്.

2014 ജൂൺ 12നായിരുന്നു അമലയുടെയും വിജയുടെയും വിവാഹം. 2011-ൽ പുറത്തിറങ്ങിയ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് വിജയും അമലയും പ്രണയത്തിലായത്. പ്രണയം വൈകാതെ വിവാഹഗത്തിലേക്കും വഴിമാറി. എന്നാൽ, വിവാഹം കഴിഞ്ഞ അന്നു മുതൽ അമലയുടെ കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങളും തുടങ്ങി. വിജയുടെ വീട്ടിൽ നിന്നുള്ള പ്രശ്‌നങ്ങളാണ് ഇരുവരും പിരിയുന്നതിലേക്കു നയിച്ചതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടുവിൽ അടുത്തിടെയാണ് ഇരുവർക്കും കോടതി വിവാഹമോചനം അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here