പി.കൃഷ്ണദാസിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു; കൃഷ്ണദാസിനെതിരെ തെളിവില്ലെന്നു കോടതി; കോളജിൽ കയറാൻ പാടില്ല

കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനു മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കൃഷ്ണദാസിനെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. കൃഷ്ണദാസ് കോളജിൽ പ്രവേശിക്കാനോ കോളജിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. കൃഷ്ണദാസ് പീഡിപ്പിക്കുകയോ ആത്മഹത്യാ പ്രേരണ നടത്തുകയോ ചെയ്തതായി തെളിയിക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ രേഖകളും മറ്റും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപിച്ചു.

ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തിരുന്നു. എന്നാൽ, സർക്കാരിന്റെ എതിർപ്പ് തള്ളിയാണ് കൃഷ്ണദാസിനു മുൻകൂർ ജാമ്യം കോടതി അനുവദിച്ചത്. ജിഷ്ണു പ്രാണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കൃഷ്ണദാസിനെതിരെ ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണരേഖകളും കേസ് ഡയറിയും ഹാജരാക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here