ഒരാഴ്ചയ്ക്കിടെ യുവതിക്കു രണ്ടു പ്രസവം; ജൻമം നൽകിയത് ഇരട്ടകൾ അടക്കം മൂന്നു കുഞ്ഞുങ്ങൾക്ക്

ബീജിംഗ്: ഒരാ‍ഴ്ചയ്ക്കിടെ രണ്ടു പ്രസവത്തിലൂടെ യുവതി ഇരട്ടകൾ അടക്കം മൂന്നു കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. ചൈനയിലാണ് സംഭവം. ഫെബ്രുവരി 21ന് ഒരു ആൺകുട്ടിക്കും ഫെബ്രുവരി 28ന് ഇരട്ട പെൺകുട്ടികൾക്കുമാണ് യുവതി ജൻമം നൽകിയത്. ആദ്യത്തെ കുഞ്ഞിനു ജൻമം നൽകിയ ശേഷം യുവതിയുടെ പ്രസവവേദന തനിയെ നിലയ്ക്കുകയും രണ്ടു കുട്ടികൾ ഗർഭപാത്രത്തിൽ തന്നെ ആകുകയുമായിരുന്നു. നേരത്തെ തന്നെ പരിശോധനയിൽ യുവതി മൂന്നു കുട്ടികളെ ഗർഭം ധരിക്കുന്നതായി കണ്ടെത്തിയിരുന്നു.

എന്നാൽ, ആദ്യത്തെ കുഞ്ഞിനു ജൻമം നൽകിയ ശേഷം മറ്റു രണ്ടു കുട്ടികളും പുറത്തുവന്നില്ല. ഇതോടെ കുട്ടികൾ ഗർഭപാത്രത്തിൽ തന്നെ ഇരിക്കട്ടെ എന്നു ഡോക്ടർ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 21നായിരുന്നു ആദ്യത്തെ പ്രസവം. ഒരാഴ്ചയ്ക്കു ശേഷം ഫെബ്രുവരി 28നു മറ്റു രണ്ടു കുട്ടികൾക്കും ജൻമം നൽകി. സുഖപ്രസവമായിരുന്നു. ചെൻ എന്ന ചൈനീസ് യുവതിയാണ് അപൂർവ പ്രസവത്തിനുടമയായത്. തന്റെ കരിയറിൽ ആദ്യമായാണ് ഇത്തരത്തിലൊരു അനുഭവത്തിനു സാക്ഷിയാകുന്നതെന്നു ചെന്നിനെ ചികിത്സിച്ച ഡോക്ടർ അറിയിച്ചു.

2012-ലാണ് ചെൻ വിവാഹിതയായത്. എന്നാൽ, ഇരുവർക്കും കുട്ടികൾ ഉണ്ടായിരുന്നില്ല. അഞ്ചുവർഷങ്ങൾക്കു ശേഷമാണ് ചെൻ ഗർഭിണിയായത്. അതും വന്ധ്യതാ ചികിത്സയിലൂടെയായിരുന്നു ചെൻ ഗർഭം ധരിച്ചത്. ആദ്യകുഞ്ഞിനെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് സാധാരണപ്രസവത്തിലൂടെ ജൻമം നൽകി. 1.44 കിലോഗ്രാം ആയിരുന്നു ആദ്യത്തെ ആൺകുട്ടിക്കു ഭാരം. പക്ഷേ മറ്റു രണ്ടു കുട്ടികളും പുറത്തുവന്നില്ല. ഇതോടെ പ്രസവം നിർത്തിവയ്ക്കുകയായിരുന്നു. കുട്ടികൾ ഗർഭപാത്രത്തിൽ തന്നെ കഴിയുന്നതാണ് സുരക്ഷിതമെന്നു ഡോക്ടർ വിധിച്ചു. പിന്നീടാണ് ഒരാഴ്ചയ്ക്കു ശേഷം ചെൻ ഇരട്ടക്കുട്ടികൾക്കു ജൻമം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News