ആര്‍എസ്എസ് കൊലവിളി; കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐഎം പിബി; നിശബ്ദതയാണ് നിന്ദ്യമായ ഭീഷണി ഉയര്‍ത്താന്‍ ശക്തി പകരുന്നത്

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനുനേരെ ആര്‍എസ്എസ് നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണികളെ സിപിഐഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ തല കൊയ്താല്‍ ഒരു കോടി രൂപ നല്‍കാമെന്നാണ് ആര്‍എസ്എസ് നേതാവ് പ്രഖ്യാപിച്ചത്. ഏതാനും മാസങ്ങളായി കേരളത്തില്‍ അഴിച്ചുവിട്ടിരിക്കുന്ന സംഘര്‍ഷത്തിന്റെയും ഭീകരതയുടെയും രാഷ്ട്രീയത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് ഇതോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കയാണെന്ന് പിബി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നിയമാനുസൃത നടപടി എടുക്കണം. സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിശബ്ദതയാണ് ഇത്രയും നിന്ദ്യമായ ഭീഷണികള്‍ ഉയര്‍ത്താന്‍ ആര്‍എസ്എസിന് ശക്തി പകരുന്നതെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News