ബാങ്ക്‌സ്‌കിയുടെ പൂവെറിയുന്ന യുവാവിനെ കല്ലെറിയുന്ന കാശ്മീരിയാക്കി സംഘ്പരിവാര്‍ പ്രചരണം; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: അനോണിമസ് ആര്‍ട്ടിസ്റ്റ് ബാങ്ക്‌സ്‌കിയുടെ ലോകപ്രശസ്ത ചിത്രമുള്ള ടീഷര്‍ട്ട് അണിഞ്ഞ യുവാവിനെ രാജ്യദ്രോഹിയാക്കി സംഘ്പരിവാര്‍ പ്രചരണം. ‘പൂവെറിയുന്ന യുവാവ്’ ചിത്രത്തെ കല്ലെറിയുന്ന കാശ്മീരി യുവാവാക്കിയാണ് സംഘികളുടെ പ്രചരണം. പ്രമുഖ ബ്ലോഗറും സംഗീതജ്ഞനുമായ ക്രിഷ് അശോക് ഇക്കാര്യം ചൂണ്ടിക്കാണിച്ചതോടെയാണ് തങ്ങള്‍ക്ക് പറ്റിയ മണ്ടത്തരം സംഘികള്‍ തിരിച്ചറിഞ്ഞത്.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അരികില്‍ നിന്ന് സംസാരിക്കുന്ന ജെഎന്‍യു വിദ്യാര്‍ഥിയെയാണ് സംഘ്പരിവാര്‍ അനുഭാവിയായ ഗൗരവ് സിംഗാല്‍ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ചത്. കൈയില്‍ പൂവുമായി നില്‍ക്കുന്ന യുവാവിന്റെ ചിത്രമുള്ള ടീഷര്‍ട്ടാണ് വിദ്യാര്‍ഥി ധരിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ യുവാവ് കൈയില്‍ കല്ലുമായി നില്‍ക്കുന്ന കാശ്മീരിയാണെന്നാണ് ഗൗരവിന്റെ വാദം.

ചിത്രമടക്കമുള്ള ഗൗരവിന്റെ ട്വീറ്റ് ഇങ്ങനെ: ‘സഖാവ് സീതാറാം യെച്ചൂരിക്കടുത്ത് നില്‍ക്കുന്ന ജെഎന്‍യുക്കാരന്റെ ടീഷര്‍ട്ടു നോക്കൂ. കാശ്മീരിലെ കല്ലേറുകാരാണ് ഇവരുടെ ഐക്കണ്‍. എന്തൊരു നാണക്കേട്’. ഗൗരവിന്റെ ട്വീറ്റ് കണ്ടതോടെ, മണ്ടത്തരം തിരിച്ചറിയാത്ത ബിജെപി അനുഭാവികള്‍ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു.


ഇതോടെയാണ് ക്രിഷ് അശോക് രംഗത്തെത്തിയത്. അദേഹം പറഞ്ഞത് ഇങ്ങനെ: ‘ബോസ്, ടീ ഷര്‍ട്ട് ഇട്ടിരിക്കുന്ന വ്യക്തി പൂക്കളാണ് എറിയുന്നത്. കല്ലെറുകയല്ല. ബാങ്ക്‌സ്‌കിയുടെ പ്രശസ്തമായ കലയാണിത്.’ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളടക്കമാണ് അശോകിന്റെ മറുപടി. എന്നാല്‍ മണ്ടത്തരം തിരിച്ചറിഞ്ഞിട്ടും ഗൗരവ് സിംഗാല്‍ തന്റെ ട്വീറ്റ് ഇതുവരെ പിന്‍വലിച്ചിട്ടില്ല.

Flower-Thrower--Banksy-2

ബാങ്ക്‌സ്‌കിയുടെ രചനകളില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് ഫഌര്‍ ത്രോവര്‍. ജറുസലേമിലാണ് ഈ ചിത്രം കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News