മേജര്‍ മഹാദേവനായി വീണ്ടും മോഹന്‍ലാല്‍; ‘1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്’ ടീസര്‍ കാണാം

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പുറത്തുവിട്ടത്.

ആശാ ശരത്താണ് ചിത്രത്തിലെ നായിക. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മേജര്‍ മഹാദേവന്റെ ഭാര്യയുടെ വേഷമാണ് ആശയ്ക്ക്. ചിത്രം മാര്‍ച്ച് 27ന് റിലീസ് ചെയ്യും.

1971ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. രണ്‍ജി പണിക്കര്‍, അല്ലു സിരിഷ്, സുധീര്‍ കരമന, സൈജു കുറുപ്പ്, മണിക്കുട്ടന്‍, കൃഷ്ണ കുമാര്‍, മനുരാജ്, ഷഫീക്ക്, ജയകൃഷ്ണന്‍, മേഘനാഥന്‍, കണ്ണന്‍ പട്ടാമ്പി, ഷാജു, അഞ്ജന മേനോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. റെഡ്‌റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് നിര്‍മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News