ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത ബജറ്റായിരുക്കുമെന്നു തോമസ് ഐസക്; നിക്ഷേപത്തിലൂന്നിയ ബജറ്റ്; പണമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നെന്നും മന്ത്രി

തിരുവനന്തപുരം: ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത ബജറ്റ് ആയിരിക്കും അവതരിപ്പിക്കുന്നതെന്നു ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്. നിക്ഷേപത്തിൽ ഊന്നിയ ബജറ്റ് ആയിരിക്കും. നിക്ഷേപത്തിലൂടെ കേരളത്തെ വളർത്തുകയാണ് ലക്ഷ്യമിടുന്നത്. വിലക്കയറ്റം നേരിടാൻ പ്രത്യേക പദ്ധതികൾ ബജറ്റിൽ ഉണ്ടാകും. വരൾച്ച നേരിടാനും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കും. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തിനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. ബജറ്റ് അവതരണത്തിനു മുന്നോടിയായി ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമേഖലയുടെ ഉയിർത്തെഴുന്നേൽപ് ലക്ഷ്യമിടുന്ന ബജറ്റായിരിക്കും ഇത്തവണത്തേത്. എന്നാൽ പണം ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി സൃഷ്ടിക്കുന്നത്. പക്ഷേ വികസന കാര്യത്തിൽ ഇതു തടസ്സമാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികൾ കൈക്കൊള്ളും. നിക്ഷേപമാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപങ്ങൾക്കുള്ള കൂടുതൽ സാധ്യതകൾ തുറന്നിടും. കിഫ്ബിയെ ആയിരിക്കും നിക്ഷേപത്തിനു ആശ്രയിക്കുക. സാധാരണക്കാർക്ക് ഗുണകരമായിരിക്കും ബജറ്റെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like