മലയാള സിനിമയിലെ ഭാവസംഗീതജ്ഞൻ രവീന്ദ്രൻ മാഷ് ഓർമയായിട്ട് ഇന്നു ഒരു വ്യാഴവട്ടക്കാലം പിന്നിടുന്നു. മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ ആയിരുന്ന രവീന്ദ്രൻ എന്ന രവീന്ദ്രൻ മാഷ് 1941-ൽ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ് ജനിച്ചത്. 150ലധികം ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം രവീന്ദ്രൻ മാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്.. അമരം, സുഖമോ ദേവീ, ഹിസ്സ് ഹൈനസ്സ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ ചിലതാണ്. മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങൾക്കും വസന്തഗീതങ്ങൾ പോലെയുള്ള ചില ഗാനസമാഹാരങ്ങൾക്കും രവീന്ദ്രൻ സംഗീതം നിർവഹിച്ചു. 2005 മാർച്ച് മൂന്നിനു അദ്ദേഹം അന്തരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here